പ്രഭാത ഭക്ഷണം ഒരു തരത്തിലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ധാരാളം പോഷകഗുണമുള്ള ഭക്ഷണങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ഈ ഭക്ഷണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തുകയും വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഓട്സ് കൊളസ്‌ട്രോൾ കുറയ്ക്കുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമായി കണക്കാക്കുന്നു. പ്രാതിൽ ഓട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ഊർജം ലഭിക്കുന്നതിനും സഹായകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് അമിത വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ചിയ വിത്തുകൾ പ്രഭാതഭക്ഷണത്തിന് ഉത്തമമാണ്. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കാം. പ്രഭാതഭക്ഷണത്തിന് ചിയ വിത്തുകൾ സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.
അവോക്കാഡോയിലെ ക്രീം ഘടന ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ നിറഞ്ഞതാണ്. പകൽ മുഴുവൻ വിശപ്പ് തടയാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ വളരെ നല്ലതാണ്. രാവിലെ ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പൂർണ്ണതയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡ് രുചികരം മാത്രമല്ല നാരുകളും പ്രോട്ടീനും ചേർക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, അപൂരിത ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയ നട്സാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായകമാണ്.