ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കാൻ ഉള്ള ഏഴു വഴികൾ; അറിയാം…

പെട്ടെന്ന് ജീവന്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക്. ഇത് ഒഴിവാക്കാന്‍ നമുക്ക് ചെയ്യാവുന്ന ചില അടിസ്ഥാനകാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയാം.

Advertisements

​ഉറക്കം ​


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉറക്കം പ്രധാനം. 7 മണിക്കൂര്‍ ഉറക്കം പ്രധാനം, 9 മണിക്കൂറില്‍ കൂടുതലും ഉറങ്ങരുത്. ഇത് പ്രധാനമാണ്. കൂടുതല്‍ ഉറക്കവും കുറവ് ഉറക്കവും വേണ്ടെന്നര്‍ത്ഥം.

​ഭക്ഷണ നിയന്ത്രണം​

ഭക്ഷണ നിയന്ത്രണം പ്രധാനം. നാല്‍പതുകള്‍ കഴിഞ്ഞാല്‍ ഭക്ഷണനിയന്ത്രണം പ്രധാനം. വറുത്തതും പൊരിച്ചതും, ബേക്കറി, റെഡ് മീറ്റ്, പ്രോസസ് ചെയ്ത നിയന്ത്രിയ്ക്കുക.

​വ്യായാമം​

ഏറെ നേരം ഇരിയ്ക്കാതിരിയ്ക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. ദിവസവും വ്യായാമം ചെയ്യാം. മുട്ടു മടങ്ങാതെ പാദത്തില്‍ തൊടാന്‍ സാധിയ്ക്കുമോയെന്നറിയണം. സാധിയ്ക്കാതെ വന്നാല്‍ ആരോഗ്യകരമല്ലെന്നര്‍ത്ഥം. ഈ കഴിവ് നേടിയെടുക്കണം.

​മദ്യപാനം ​

മദ്യപാനം നിയന്ത്രിയ്ക്കുക. വല്ലപ്പോഴുമാകാം, സ്ഥിരം ശീലമാക്കരുത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ തീര്‍ത്തും ഒഴിവാക്കുക. വൈന്‍ പോലുള്ളവ വല്ലപ്പോഴുമാകാം.

​ഹൃദയാഘാതപാരമ്പര്യമെങ്കില്‍​

ആരോഗ്യകരമായ ജീവിതവും ഭക്ഷണവും വ്യായാമവുമെങ്കിലും തങ്ങള്‍ക്ക് അറ്റാക്ക് വരില്ലെന്ന ആത്മവിശ്വാസം വേണ്ട. കാരണം ഇത് ജനിതകം കൂടിയാണ്. പാരമ്പര്യമാണ്. കുടുംബത്തില്‍ ഹൃദയാഘാത പാരമ്പര്യമെങ്കില്‍ ഇതിനുള്ള ചെക്കപ്പുകള്‍ ചെയ്യുക. പരിഹാരം തേടുക.

​പുകവലി​

പുകവലി ഒഴിവാക്കുക. നിര്‍ബന്ധമായും. പുകവലി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് നിര്‍ത്തുക. ഇത് സ്ത്രീയ്‌ക്കെങ്കിലും പുരുഷനെങ്കിലും.

​ഹൃദയാഘാത ലക്ഷണം​

സ്ത്രീകള്‍ക്ക് ഹൃദയാഘാത ലക്ഷണം തിരിച്ചറിയാം. കഴുത്തിന് തോളിന്, താടിയെല്ലിന് വേദന തോന്നിയാല്‍ അറ്റാക്ക് സാധ്യതയാകാം. അതായത് അകാരണമായുണ്ടാകുന്ന കാരണം. ഇതുപോലെ പുറംവേദയും. അതായത് കാരണമില്ലാതെ വരുന്നത്. ഓക്കാനം, മയക്കം, ശ്വാസംമുട്ടല്‍ എന്നിവ. ഇത് കാരണമില്ലാതെ അനുഭവപ്പെട്ടാല്‍ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടാം. ഇൗ ലക്ഷണങ്ങള്‍ മനസിലാക്കിയിരിയ്ക്കുക.

Hot Topics

Related Articles