സ്ത്രീകളിലെ ഹൃദയാഘാതം; കാരണവും ലക്ഷണങ്ങളും   അറിയാം 

ഈ അടുത്ത കാലത്തായി ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിൻ്റെ നിരക്ക് വർധിച്ച് വരികയാണ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും ഹൃദയാഘാതം ഉണ്ടാകുന്നത്. സ്ത്രീകളിലെ ഏറ്റവും സാധാരണമായ ഹൃദയാഘാത ലക്ഷണം പുരുഷന്മാരിലേതിന് സമാനമാണ്. കുറച്ച് നേരം നീണ്ടു നിൽക്കുന്ന നെഞ്ചുവേദന, സമ്മർദ്ദം അല്ലെങ്കിൽ അസ്വസ്ഥത, എന്നിവയാണ് പ്രധാന ലക്ഷണം. സ്ത്രീകളിൽ പ്രധാനമായും നെഞ്ചുവേദനയാണ് കാണപ്പെടാറുണ്ട്. 

Advertisements

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകൾക്ക് വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ പോലും പലപ്പോഴും രോഗലക്ഷണങ്ങൾ കാണാറുണ്ട്. വൈകാരിക സമ്മർദ്ദമാണ് പൊതുവെ സ്ത്രീകളിൽ അമിതമായ ഹൃദയാഘാതത്തിന് കാരണമാകുന്നത്.

സ്ത്രീകളിലുണ്ടാകുന്ന ലക്ഷണങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുരുഷന്മാർക്ക് ഉണ്ടാകുന്ന അതേ ലക്ഷണങ്ങൾ തന്നെയാണ് പൊതുവെ സ്ത്രീകൾക്കും ഉണ്ടാകുന്നത്. ഇടയ്ക്കിടെയോ അല്ലെങ്കിൽ ദീർഘനേരത്തേക്കോ നെഞ്ച് വേദന, നെഞ്ചിൽ ഭാരം പോലെ തോന്നുക എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. കൂടാതെ ശ്വാസം കിട്ടാതെ വരിക, ഓക്കാനം, കൈകൾക്ക് ബുദ്ധിമുട്ടോ വേദനയോ, കഴുത്ത്, വയർ, താടിയെല്ല് എന്നീ ഭാഗത്ത് വേദന തോന്നുക, അമിതമായ വിയർക്കുക, ക്ഷീണം എന്നിവയൊക്കെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ചിലതാണ്. നെഞ്ച് വേദനയില്ലാതെ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഉറങ്ങുമ്പോഴോ അല്ലെങ്കിൽ വിശ്രമിക്കുമ്പോഴോ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ

സ്ത്രീകളിലെ അപകട ഘടകങ്ങൾ

പൊതുവെ ഉയർന്ന കൊളസ്ട്രോൾ, ബിപി, അമിതവണ്ണം, പാരമ്പര്യം എന്നിവയൊക്കെ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഉണ്ടാകാനുള്ള മറ്റ് ചില കാരണങ്ങളുണ്ട്. ആർത്തവ വിരാമം, പ്രമേഹം, പുകവലി, മാനസിക സമ്മർദ്ദം, ഡിപ്രഷൻ, ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ, വീക്കം എന്നിവയൊക്കെ സ്ത്രീകളിൽ ഈ രോഗമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഹൃദയാഘാതത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരിക്കണം. 65 വയസിൽ താഴെയുള്ള സ്ത്രീകൾ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാതമോ ഹൃദയ സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ശ്രദ്ധിക്കണം.

എങ്ങനെ പ്രതിരോധിക്കാം

ശരിയായ ജീവിതശൈലി തന്നെയാണ് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കാറുണ്ട്. കൂടതെ പുകവലി, മദ്യപാനം പോലെയുള്ള ദുശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ശരിയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാനസിക സമ്മർദ്ദം ഒഴിവാക്കാനോ അല്ലെങ്കിൽ കുറയ്ക്കാനോ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവർ തീർച്ചയായും മരുന്ന് കഴിക്കുകയും ഡോക്ടറുടെ അടുത്ത് കൃത്യമായി പരിശോധന നടത്തുകയും വേണം.

എപ്പോഴാണ് ഡോക്ടറെ കാണിക്കേണ്ടത്?

ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. 40 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളും കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സഹായത്തോടെ പരിശോധന നടത്തണമെന്നാണ് ബ്രിട്ടീഷ് ഹാർട്ട് അസോസിയേഷൻ പറയുന്നത്. നേരത്തെയുള്ള പരിശോധനകൾ ഹൃദയ സംബന്ധമായ രോഗമുണ്ടോയെന്നും കൃത്യമായ ചികിത്സയ്ക്കും സഹായിക്കും. ഹൃദയാഘാതം പോലെയുള്ള ജീവൻ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് നയിക്കാതിരിക്കാനും ഇത് നല്ലതാണ്. ശ്വാസ കിട്ടാതെ വരിക, അസാധാരണമായ ക്ഷീണം അനുഭവപ്പെടുക, ശരീര വേദന എന്നിവ തോന്നിയാൽ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കുക.

എന്തൊക്കെ ശ്രദ്ധിക്കണം?

രോഗികൾക്ക് മാനസികമായ സപ്പോർട്ട് നൽകുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. സ്ത്രീകളിൽ ഹൃദയാരോഗ്യത്തിൻ്റെ പ്രാധാന്യം കൃത്യമായി മനസിലാക്കി നൽകേണ്ടത് ഏറെ പ്രധാനമാണ്. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. സ്ത്രീകൾ കൃത്യമായി പരിശോധന നടത്താനും ഹൃദയ സംരക്ഷിക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.