“തണുപ്പുകാലവും ഹൃദയാരോഗ്യവും” : ഹൃദയത്തെ കാക്കാം കരുതലോടെ…

ചൂടു മാറി തണുപ്പിലേക്ക് നമ്മളുടെ കാലാവസ്ഥ നീങ്ങുകയാണ്. പെട്ടെന്നുള്ള ഈ കാലാവസ്ഥ മാറ്റം മൂലം നമുക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രധാനമായും തൊണ്ടവേദനയും ഒച്ചയടപ്പും, ജലദോഷവുമാണ് കൂടുതലായും ഉണ്ടാകുന്നത്. ചിലർക്കം പനിയും ചുമയും ജലദോഷവും മൂക്കടപ്പും പിടിപെടുന്നു. കഫക്കെട്ടാണ് മറ്റൊരു പ്രശ്‌നം. 

Advertisements

തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. തണുപ്പ് കൂടുമ്പോൾ ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ സാധ്യത വർദ്ധിപ്പിക്കുകയും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാക്കുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു. അതിനാൽ, രക്തസമ്മർദ്ദം നിരീക്ഷിക്കുക, സമ്മർദം നിയന്ത്രിക്കാൻ സമീകൃതാഹാരം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തണുപ്പുകാലത്ത് ഹൃദയാരോഗ്യം  മെച്ചപ്പെടുത്തിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. തണുപ്പുകാലത്ത് ശരീരത്തിൽ ചൂട് നിലനിർത്തുന്നത് വളരെ അത്യാവശ്യമാണ്. അതിനാൽ, ജാക്കറ്റുകൾ, തൊപ്പികൾ, ബൂട്ട്‌കൾ, കയ്യുറകൾ എന്നിവ പോലുള്ള ചൂടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ചൂട് പിടിച്ചുനിർത്താനും സഹായിക്കും. ഇത് അണുബാധകൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല, ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

തണുപ്പുകാലത്ത് വ്യായാമം ചെയ്യാൻ മടികാണിക്കരുക്. ശാരീരിക പ്രവർത്തനങ്ങളും പതിവ് വ്യായാമവും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

തണുപ്പുകാലത്ത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം.അതിനായി അനെറോയിഡ് മോണിറ്റർ, ബിപി മോണിറ്ററുകളുള്ള സ്മാർട്ട് വാച്ചുകൾ, ഡിജിറ്റൽ മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാം.

കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഹൃദ്യോഗ സാധ്യത കുറയ്ക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ  ഉൾപ്പെടുത്തുക. അവ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, സ്ട്രെസ് കുറയ്ക്കുന്നതിന് ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ പോലുള്ള വ്യായാമങ്ങൾ പതിവാക്കുക. 

തണുത്ത കാലാവസ്ഥയിൽ ഹൃദയാരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചൂട് നിലനിർത്താൻ ഹെർബൽ ടീ, സൂപ്പ് തുടങ്ങിയ ചൂടുള്ള പാനീയങ്ങൾ കുടിക്കുക. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസം കൂടാതെ നടത്തുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.