കൊച്ചി, 16 നവംബർ 2023:* ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റർ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. എറണാകുളം മറൈൻഡ്രൈവിൽ നടന്ന ക്യാമ്പ് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീനും ആസ്റ്റർ മെഡ്സിറ്റിയിലെ എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റ് ഡോ. വി.പി വിപിനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രമേഹം സ്ഥിരീകരിക്കുന്നതിനുള്ള എച്ച്.ബി.എ.1.സി (HbA1c) രക്ത പരിശോധന തികച്ചും സൗജന്യമായിട്ടാണ് ക്യാമ്പിൽ നൽകിയിരുന്നത്. മൂന്ന് മാസത്തെ ഷുഗർ നിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് രോഗം കണ്ടെത്തുന്നത്. നൂറുകണക്കിന് പേരായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ നടത്തുന്ന ആസ്റ്റർ ഫൈറ്റ്സ് ഡയബറ്റീസ് ക്യാംമ്പയിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ് നടത്തിയത്. നേരത്തെ മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന പ്രമേഹരോഗം ജീവിതശൈലിയിൽ വന്ന മാറ്റങ്ങളെ തുടർന്ന് ഇന്ന് ഏത് പ്രായക്കാരെയും ബാധിക്കുന്ന സാധാരണ രോഗമായി മാറിയിട്ടുണ്ട്. അതേസമയം രോഗനിർണയവും ചികിത്സയും വൈകുന്നത് പലരിലും സങ്കീർണതകൾക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ നേരത്തെ രോഗനിർണയം നടത്തി ചികിത്സ തേടുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.