മഴ തുടരുന്നു : സംസ്ഥാനത്ത് അഞ്ച് ജില്ലകളിലും മൂന്ന് താലൂക്കുകളിലും ഇന്ന് അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലും മൂന്ന് താലൂക്കുകളിലും ഇന്ന് അവധി. ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട, തൃശൂർ ജില്ലകളിലെയും കോതമംഗലം , മൂവാറ്റുപുഴ , ചാലക്കുടി താലൂക്കുകളിലെയും എല്ലാ വിദ്യാ ഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി . ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി യാണ് . എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് .

Advertisements

Hot Topics

Related Articles