മഴ ശക്തം : കുറവിലങ്ങാട്ട് റോഡുകളിൽ വെള്ളം കയറി : വ്യാപക കൃഷി നാശം വ്യാപകം 

കുറവിലങ്ങാട് :  രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ കുറവിലങ്ങാട് മേഘലയിലെ തോടുകൾ മിക്കതും കരകവിഞ്ഞു. പാടശേഖരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയതോടെ കൃഷി നാശ ഭീക്ഷണിയിൽ ആണ് കർഷകർ. ആയാംകുടി ആപ്പാംഞ്ചിറ റോഡിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം റോഡിൽ വെള്ളം കയറി.

Advertisements

എം സി റോഡിൽ വെമ്പള്ളി പാടശേഖരത്ത് വെള്ളം കയറി നിരവധി കർഷകരുടെ കൃഷിയിടത്തിൽ വെള്ളം കയറിയ നിലയിൽ ആണ് കിടങ്ങൂർ മറ്റക്കര പന്നകം തോട് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ അടക്കം വെള്ളം കയറി ഇന്നലെ വൈകുന്നേരം ശക്തമായ വെള്ളം ഒഴുക്കിനെ തുടർന്ന് സ്ക്കൂൾ വിട്ട് എത്തിയ കുട്ടികൾ അടക്കം ദുരിതത്തിൽ അകപെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലായിൽ മീനച്ചിൽ ആർ മിക്ക സ്ഥലത്തും കരതൊട്ട അവസ്ഥയിൽ ആണ്. മൂന്നാനി പ്രദേശത്ത് റോഡിൽ വെള്ളം കയറി. ഇവിടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 

Hot Topics

Related Articles