കോട്ടയം : നഗരസഭ മഴക്കാല പൂർവ്വ വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.2023 ഏപ്രിൽ ഒന്നാം തീയതി രാവിലെ 8 . 30 ന് നഗരസഭ പഴയ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നടത്തിയ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ആയ എൻ എൻ വിനോദ് , എം എ ഷാജി, സി ജി രഞ്ജിത്ത് , എം ബി സന്തോഷ് കുമാർ, കൗൺസിലർ എൻ ജയചന്ദ്രൻ , മർച്ചന്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് എം കെ ഖാദർ , ശുചിത്വമിഷൻ കോഡിനേറ്റർ നിഷ എന്നിവർ പങ്കെടുത്തു വിവിധ മേഖല ഓഫീസുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹരിത കർമ്മ സേന അംഗങ്ങൾ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് *”വൃത്തി -ഒരുമിക്കാം വൃത്തിയാക്കാം “* എന്ന കാമ്പയിനിന്റെ ഭാഗമായി ജന പ്രതിനിധികൾ ഉൾപ്പെട്ട സംഘം ഭവന സന്ദർശനവും സ്ഥാപന സന്ദർശനവും നടത്തി ബോധവൽക്കരണം നടത്തി. ഈ ക്യാമ്പയിന്റെ ഭാഗമായ പ്രവർത്തനങ്ങൾ നഗരസഭയിലെ 52 വാർഡുകളിലും വ്യാപിപ്പിക്കും. മേഖലാതല ഉദ്ഘാടനങ്ങൾ അതാത് മേഖല പരിധിയിൽ നടത്തുന്നതാണെന്നും ഇതിൻറെ ഭാഗമായി നഗരസഭയുടെ പരിധിയിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തേണ്ടതാണെന്നും നിർദേശിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കോ നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ഏജൻസിക്കോ നൽകേണ്ടതാണെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടെത്തിയാൽ പതിനായിരം രൂപ മുതൽ 50000 രൂപ വരെയുള്ള പിഴ ചുമത്തുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.