ന്യൂയോർക്ക്: ലോകക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ – പാക്ക് ക്രിക്കറ്റ് പോരാട്ടത്തിൽ വില്ലനായി മഴ. ട്വന്റി 20 ലോകകപ്പിലെ ആവേശത്തിനാണ് മഴ ഇപ്പോൾ വില്ലത്തരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് എട്ടു മണിയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസ് ഇട്ടെങ്കിലും കളി വൈകുകയാണ്. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയച്ചു. ഇക്കുറിയും ഇന്ത്യ സഞ്ജു സാംസണ് അവസരം നൽകിയിട്ടില്ല.
Advertisements