അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്നും മേയ് 30 വ്യാഴാഴ്ച റെഡ് അലെർട്ട്

കോട്ടയം: അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്നും മേയ് 30 വെള്ളിയാഴ്ചയും കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മേയ് 31 ന് ശക്തമായ മഴ സാധ്യതയുള്ളതിനാൽ ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles