കോട്ടയം: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ ആർഷം സിദ്ധ ആന്റ് വർമ്മാണിയം ക്ലിനിക്കും സൗഖ്യം വേദയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാല രോഗ പ്രതിരോധ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് ജൂലായ് 18 ന് നടക്കും. ജൂലായ് 18 ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കോട്ടയം വയസ്‌കര ചീറോത്ത് ബിൽഡിംങിലെ സൗഖ്യം വേദ ക്ലിനിക്കിലാണ് ക്യാമ്പ് നടക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് സൗജന്യമരുന്ന് ലഭിക്കും. ഫോൺ – 9400429518
Advertisements