കോട്ടയം: കനത്ത മഴയും പ്രളയ ഭീതിയും നിലനിൽക്കുന്നതിനാൽ ജാഥ നിർത്തി വച്ച് ഡിവൈഎഫ്‌ഐ രക്ഷാപ്രവർത്തനത്തിന്. കേരളത്തിലെ വിവിധ ജില്ലകളിൽ കാലവർഷക്കെടുത്തിയും റെഡ് അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വാഹന പ്രചാരണ ജാഥകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പ്രളയവും, മഴക്കെടുതിയും എത്തിച്ചേർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാഥ നിർത്തി വയ്ക്കാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചത്. തുടർന്നു, രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങാൻ പ്രവർത്തകരോട് ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്യുകയും ചെയ്തു.
Advertisements