സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ വീ​ണ്ടും വ്യാ​പ​ക​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത ; മുന്നറിയിപ്പുമായി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ വീ​ണ്ടും വ്യാ​പ​ക​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.അ​തേ​സ​മ​യം രണ്ടുദിവസം മ​ധ്യ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ ദു​ര്‍ബ​ല​മാ​കാ​നും വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും​ സാ​ധ്യ​ത​യു​ള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അ​റ​ബി​ക്ക​ട​ലി​ലെ ന്യൂ​ന​മ​ര്‍ദം നി​ല​വി​ല്‍ മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ര്‍ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ച്‌ തീ​വ്ര ന്യൂ​ന​മ​ര്‍ദ​മാ​യി മാ​റി​യേ​ക്കാ​മെ​ങ്കി​ലും കേ​ര​ള​തീ​ര​ത്ത് ഭീ​ഷ​ണി​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേ​ര​ള- ക​ര്‍ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ല. മ​ധ്യ അ​റ​ബി​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍വ​രെ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍വ​രെ വേ​ഗ​ത്തി​ലും വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​തയു​ണ്ട്.

Hot Topics

Related Articles