ചങ്ങനാശ്ശേരി :ഇന്ന് വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിൽ ചങ്ങനാശ്ശേരിയിൽ എംസി റോഡിൻ്റെ പലഭാഗത്തും
അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായി.എസ് ബി കോളേജ്, മുൻസിപ്പൽ പാർക്ക് പരിസരങ്ങളിലാണ്
വലിയ വെള്ളക്കെട്ട് റോഡിൽ രൂപപ്പെട്ടത്.ഇതേതുടർന്ന് ഇരുചക്രവാഹന യാത്രക്കാരും, കാൽനടയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടിലായത്.വേഗത്തിൽ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിയും, മാലിന്യങ്ങും നിറഞ്ഞ വെള്ളം തെറിച്ച ദേഹമാസകലം നനഞ്ഞാണ് ഇവർക്ക് യാത്ര തുടരാനായത്.
റോഡിലെ ഓടകൾ അടഞ്ഞുപോയതാണ് മഴക്ക് ഒപ്പം വെള്ളക്കെട്ട് റോഡിൽ രൂപപ്പെടാൻ കാരണമായത്.ഇതേ തുടർന്ന് റോഡിൽ പലയിടങ്ങളിലും ഗതാഗതകുരുക്കും ഉണ്ടായി. മഴ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് വെള്ളക്കെട്ടും ഒഴിവായത്.