പത്തനംതിട്ട ജില്ലയിൽ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല; പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകുന്നു; ക്ഷേത്രങ്ങൾ പോലും വെള്ളത്തിനിടയിലേയ്ക്ക്; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: കനത്ത മഴയിൽ പത്തനംതിട്ടജില്ലയിലും തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തിരുവല്ല മനയ്ക്കച്ചിറ പാലത്തിൽ അതിശക്തമായ ഒഴുക്കാണ് ഇപ്പോഴുണ്ടാകുന്നത്. തിരുവല്ല വെൺപാല കദളിമംഗലത്ത് ദേവീക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയതോടെ പ്രദേശത്ത് ശക്തമായ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്.

തിരുവല്ല – കോഴഞ്ചേരി റോഡിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതോടെ ഈ റോഡിലെ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും, നദികളുടെ തീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.

Hot Topics

Related Articles