പത്തനംതിട്ട : തുറന്ന് മൂന്നാഴ്ച പിന്നിടുമ്പോള്‍ സ്കൂളിലെത്തിയത് നാല്‍പ്പത് ശതമാനം കുട്ടികള്‍.കൊവിഡ് സാഹചര്യം മൂലം ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്കൂളുകള്‍ തുറന്നത്. ഇതിനിടയില്‍ മഴയും വെള്ളപ്പൊക്കവുമുണ്ടായി. ജില്ലയില്‍ 700 സ്കൂളുകളുണ്ട്. ആകെയുള്ള 87121 കുട്ടികളില്‍ 23046 കുട്ടികളാണ് ഇന്നലെ സ്കൂളിലെത്തിയത്.
നാല്‍പതിനായിരത്തില്‍ കൂടുതല്‍ കുട്ടികള്‍ ഇതുവരെ സ്കൂളിലെത്തിയിട്ടില്ല. പരമാവധി മുപ്പതിനായിരം പേരാണ് ഇതുവരെ എത്തിയിട്ടുള്ളത്. അറുപത് ശതമാനം കുട്ടികള്‍ സ്കൂളിലെത്താന്‍ വിമുഖത കാണിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ലാ ഭാഗത്ത് ഏഴ് സ്കൂളുകളില്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ക്യാമ്പ് തുടരുന്ന സ്കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ല. മഴ വര്‍ദ്ധിച്ചാല്‍ കൂടുതല്‍ സ്കൂളുകള്‍ ക്യാമ്പുകളായി മാറുകയും ചെയ്യും.