എനിക്ക് തന്നതെല്ലാം ഞാൻ ഭദ്രമായി തിരികെ നൽകിയിട്ടുണ്ട്..! പ്രളയ ജലം ഒഴുകിയെത്തിയ സ്ഥലങ്ങളിൽ വന്നടിഞ്ഞത് ടൺ കണക്കിന് മാലിന്യം; പ്രകൃതി തിരികെ നൽകിയത് മനുഷ്യർ പുഴകളിൽ തള്ളിയ മാലിന്യങ്ങൾ

തിരുവല്ല: എനിക്ക് തന്നതെല്ലാം ഞാൻ ഭദ്രമായി തിരികെ നൽകിയിട്ടുണ്ട്. പ്രളയജലം ഒഴുകിയിറങ്ങിയ സ്ഥലങ്ങളിൽ വന്നടിഞ്ഞത് ടൺകണക്കിന് മാലിന്യം. തോടിന്റെ കരകളിലും ആറ്റിറമ്പിലും പാലങ്ങളിലും വന്നടിഞ്ഞിരിക്കുന്നത് ടൺകണക്കിന് മാലിന്യമാണ്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന പെരുമഴയിൽ ഒഴുകിയെത്തിയ പ്രളയ ജലത്തിലാണ് ഇപ്പോൾ മാലിന്യങ്ങൾ വന്നടിഞ്ഞിരിക്കുന്നത്.

Advertisements

സംസ്ഥാനത്ത് പ്രളയം കനത്ത എല്ലാ സ്ഥലങ്ങളിലും സമാന രീതിയിലുള്ള കാഴ്ചകളാണ് കാണുന്നത്. പ്ലാസ്റ്റിക്ക് മാലിന്യമാണ് മിക്ക സ്ഥലങ്ങളിലും വന്നടിഞ്ഞിരിക്കുന്നത്. പെരുമഴ ബാക്കിയാക്കിയ പ്രളയത്തിന്റെ അവശിഷ്ടങ്ങളും ഇവയ്‌ക്കൊപ്പം വന്നടിഞ്ഞിട്ടുണ്ടെങ്കിലും, പലയിടത്തും പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെയും, ചാക്കിൽക്കെട്ടി തള്ളിയ മാലിന്യത്തിന്റെയും കൂമ്പാരമാണ് അടിഞ്ഞിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലിന്യം വന്നടിഞ്ഞ് പല സ്ഥലത്തും റോഡിലൂടെ നടക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കടുത്ത ദുർഗന്ധവും, വഴി പോലും തടസപ്പെട്ടും പോലും റോഡിൽ മാലിന്യം കിടക്കുകയാണ്. പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്ക് കവറുകളിൽക്കെട്ടിയ മാലിന്യം തോട്ടിൽ തള്ളുന്നത് പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് മാലിന്യം അതിരൂക്ഷമായ രീതിയിൽ തിരികെ നൽകിത്തന്നെ പുഴകൾ പ്രതികരിച്ചിരിക്കുന്നത്. 2018 ലെ പ്രളയ സമയത്തും സമാന രീതിയിൽ റോഡരികിലേയ്ക്കു മാലിന്യം തിരികെ എത്തിയിരുന്നു. ഇത്തരത്തിൽ വെള്ളം പൊങ്ങുമ്പോൾ മാലിന്യം തിരികെ എത്തിയിട്ടു പോലും ആളുകൾ പഠിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ പ്രളയത്തിലും വെള്ളം ഒഴുകിയെത്തിയിട്ടും കാണുന്ന കാഴ്ചകൾ.

Hot Topics

Related Articles