കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വേമ്പനാട് കായലിൽ വൈക്കം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് ചൊവ്വാഴ്ച രാവിലെ പുറത്ത് വരുന്ന വാർത്തകൾ. വൈക്കം കാട്ടിക്കുന്ന് ഭാഗത്താണ് ഒഴുകി നടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 45 വയസ് തോന്നുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെ മുണ്ടക്കയത്തു നിന്നും കാണാതായ
യുവാവിന്റെ മൃതദേഹം കിട്ടി. കുട്ടിക്കൽ ,കന്നുപറമ്പിൽ റിയാസ് (44) ന്റെ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിന് താഴെ ജലനിധി ടാങ്കിന് സമീപം പുല്ലകയാർ തീരത്തു നിന്നാണ് കണ്ടെത്തിയത്. റിയാസിന്റെ കൂട്ടുകാർ രാവിലെ 7 മണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിൽ എല്ലാ താലൂക്ക് ഓഫീസുകളിലും ഫയര്‍സ്റ്റേഷനുകളിലും നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ എല്ലായിടത്തും മഴയുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു.
കോട്ടയം ജില്ലയിലെ മൊത്തം ദുരിതാശ്വാസ ക്യാമ്പുകൾ – 15
മീനച്ചിൽ താലൂക്ക് – 10
കാഞ്ഞിരപ്പള്ളി – 5
മൊത്തം കുടുംബം – 99
ക്യാമ്പിൽ കഴിയുന്നവർ – 293
സ്ത്രീകൾ – 117
പുരുഷൻമാർ – 114
കുട്ടികൾ – 62