കോട്ടയം : കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബോട്ട് ജെട്ടിയ്ക് സമീപം വൈദ്യുതി ലൈനിൽ മരക്കൊമ്പ് വീണു. 11 കെ വി ലൈനിലാണ് മരം വീണത്. ഇതേ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. കെ എസ് ഇ ബി അധികൃതർ എത്തിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി മരക്കൊമ്പ് വെട്ടി നീക്കി. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയിരുന്നു.
Advertisements

