കോട്ടയം : മഴ ശക്തമായി പെയ്ത ഒരു പകലിന് ഒടുവിൽ കെടുതികളാൽ വലഞ്ഞ് ആറിന്റെയും ജലാശയങ്ങളുടെയും പരിസരങ്ങളിൽ താമസിക്കുന്നവരും പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളും. വിവിധയിടങ്ങളിൽ കെടുതികളും രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. മൊത്തം 332 പേർ ഈ സുരക്ഷിതകേന്ദ്രങ്ങളിൽ കഴിയുന്നു. സ്ത്രീകള്‍-126 പുരുഷന്‍മാര്‍ – 125 കുട്ടികള്‍ -81. ഭരണങ്ങാനം, ളാലം, മുത്തോലി അയർക്കുന്നം, ഏറ്റുമാനൂർ, കൊണ്ടൂർ തുടങ്ങിയങ്ങളിലായിട്ടാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
Advertisements