ഹെൽപ്പിങ് ഹാൻഡ് പാറമ്പുഴ’ യുടെ നാല് വീടുകളുടെ താക്കോൽ ദാനവും ‘ കളിവീട്’ വെഞ്ചരിപ്പും ആഗസ്റ്റ് 29 ന്

കോട്ടയം : പാറമ്പുഴ ബേത്‌ലെഹം ഇടവകയിലെ മുൻകാല യുവദീപ്തി- കെ സി വൈ എം പ്രവർത്തകരുടെ കൂട്ടായ്മയായ ‘ഹെൽപ്പിങ് ഹാൻഡ് പാറമ്പുഴ’ യുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ നാല് വീടുകളുടെ താക്കോൽ ദാനവും അതോടൊപ്പം തങ്ങളുടെ മാതൃ വിദ്യാലയത്തിലെ പുതുതലമുറയിലെ കുരുന്നുകൾക്കായി നിർമ്മിക്കുന്ന ‘കളിവീട്’ ചിൽഡ്രൻസ് പാർക്കിന്റെ വെഞ്ചരിപ്പ് കർമ്മവും ഓഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ ഇരുപതാമത്തെ ചാരിറ്റി ഭവനമാണ് ഇത്.

Advertisements

കർദിനാൾ മാർ ജോർജ് അലഞ്ചേരി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌കൂൾ മാനേജർ റവ.ഫാ.മാത്യു ചൂരവടി അധ്യക്ഷത വഹിക്കും. എം.എസ്.എം സെർവെന്റ് ജനറൽ റവ. ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ഹെഡ് മാസ്റ്റർ വി.എം തോമസിന്റെ ഭാര്യ മേരീ തോമസ് വടക്കേ അയ്മനംകുഴി താക്കോൽ സമർപ്പണം നടത്തും. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്ത് എസ്.പി.സി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർമാരായ ആയ സാബു മാത്യു, എം എ ഷാജി , സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാൻസിമോൾ അഗസ്റ്റിൻ , പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് റെജി പ്രദീപ്, ചങ്ങനാശേരി അതിരൂപത ലിറ്റർജിക്കൽ ആർട്ട് ഡയറക്ടർ ഫാ. ജേക്കബ് കൂരോത്ത്, അസി.മാനേജർ ഫാ.സിറിയക്ക് കാഞ്ഞിരത്തും മൂട്ടിൽ, പിടിഎ പ്രസിഡന്റ് ബിജോ ജോസഫ്, സ്‌കൂൾ പൂർവ വിദ്യാർത്ഥി പ്രിൻസ് ലൂക്കോസ്, ഹെൽപ്പിംങ് ഹാൻഡ് മെമ്പർ പ്രിൻസ് മോൻ എബ്രഹാം, പാറമ്പുഴ ബദ്‌ലഹേം ചർച്ച് ട്രസ്റ്റി ഷാജി ജോസഫ് ചുങ്കകരോട്ട് എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles