കൊച്ചി : ഹേമ കമ്മിഷൻ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഉയർന്ന പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കാൻ സർക്കാർ തീരുമാനം. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും പുറത്തു വന്നതിനു പിന്നാലെയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു.
ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സ്പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ.
1. ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി
2. എസ്. അജീത ബീഗം – ഡിഐജി
3. മെറിന് ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്
4. ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്
5. ഐശ്വര്യ ഡോങ്ക്റെ – അസി. ഡയറക്ടര്‍, കേരള പോലീസ് അക്കാദമി
6. അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍
7. എസ്. മധുസൂദനന് – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം