‘ഹെപ്‌കോൺ’ അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനം ആഗസ്റ്റ് 27 നും 28 നും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കിംസ്‌ഹെൽത്തിലെ സെൻറർ ഫോർ കോംപ്രഹെൻസീവ് ലിവർ കെയർ സംഘടിപ്പിക്കുന്ന ‘ഹെപ്‌കോൺ’ അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനം തിരുവനന്തപുരം പൂവാറിൽ നടക്കും. ആഗസ്റ്റ് 27, 28 തിയതികളിൽ പൂവാർ ഐലൻറ് റിസോർട്ടിലാണ് സമ്മേളനം. ആഗസ്റ്റ് 27 ന് രാവിലെ 11.30 ന് ബഹു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘ഹെപ്‌കോൺ’ ഉദ്ഘാടനം ചെയ്യും.

Advertisements

കരളിലെ കാൻസർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയും പരിരക്ഷയും ഉറപ്പാക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഹെപ്‌കോണിൻറെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം വിദഗ്ധ ഡോക്ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളിൽ 35 ഓളം വിഷയങ്ങളിൽ പാനൽ ചർച്ചയും സെമിനാറും നടക്കും. എറ്റിയോളജി, പാതോളജി, ബയോളജി, ഇമേജിംഗ് ആൻഡ് അസസ്‌മെൻറ്, ട്രീറ്റ്‌മെൻറ് പ്ലാനിംഗ്, ട്രാൻസ്പ്ലാൻറേഷൻ തുടങ്ങി കരൾസംബന്ധമായ വിവിധ മേഖലകളിൽ വിദഗ്ധർ സംസാരിക്കും.

ഇംഗ്ലണ്ടിലെ അഡെൻബ്രൂക്ക്‌സ് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് ഡോ.പോൾ ഗിബ്‌സ്, അമേരിക്കയിലെ ബോസ്റ്റൺ മസാച്ചുസെറ്റ്‌സ് ജനറൽ ആശുപത്രിയിലെ ചീഫ് ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ.സഞ്ജീവ കൽവ, ഡോ.എസ്.കെ. സരിൻ, ഡോ.സുഭാഷ് ഗുപ്ത, ഡോ.ധർമേഷ് കപൂർ, കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ. സഹദുള്ള തുടങ്ങി അന്തർദേശീയ, ദേശീയ തലങ്ങളിൽ ശ്രദ്ധേയരായ വിദഗ്ധ ഡോക്ടർമാർ സെഷനുകളിൽ പങ്കെടുക്കും.

കരളിലെ കാൻസർ ഇപ്പോൾ സാധാരണമാണെന്നും ഇതു തടയാനും ലോകനിലവാരമുള്ള ചികിത്സ ലഭ്യമാക്കേണ്ടതിൻറെ പ്രാധാന്യത്തെയും കുറിച്ച് ഹെപ്‌കോൺ ചർച്ച ചെയ്യുമെന്ന് കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ. സഹദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരൾ കാൻസർ ചികിത്സയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കേരളത്തിൽ നടക്കുന്ന ആദ്യത്തെ പ്രധാന മെഡിക്കൽ സമ്മേളനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരളിലെ കാൻസറിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഹെപ്‌കോൺ ലക്ഷ്യം വയ്ക്കുന്നതെന്ന് കിംസ്‌ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി.വിജയരാഘവൻ പറഞ്ഞു. കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും അത്യന്താപേക്ഷിതമായ ഗവേഷണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹെപ്‌കോണിൽ ഇതുവരെ 200 ഓളം ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കിംസ്‌ഹെൽത്ത് എക്‌സിക്യുട്ടീവ് ഡയറക്ടർ ഇ.എം. നജീബ്, എച്ച്പിബി ആൻഡ് ലിവർ ട്രാൻസ്പ്ലാൻറ് സർജറി സീനിയർ കൺസൾട്ടൻറ് ആൻഡ് കോ ഓർഡിനേറ്റർ ഡോ. ഷബീർ അലി, ഗ്യാസ്‌ട്രോ എൻട്രോളജി സീനിയർ കൺസൾട്ടൻറുമാരായ ഡോ. മധു ശശിധരൻ, ഡോ. ഹരീഷ് കരീം, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടൻറ് ഡോ.ജയപ്രകാശ് മാധവൻ, ഇൻറർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടൻറ് ഡോ. മനീഷ് കുമാർ യാദവ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

27 ന് രാവിലെ 10.30 ന് ഹെപ്‌കോണിന് തുടക്കമാകും. ‘എറ്റിയോളജി പാതോളജി ആൻഡ് ബയോളജി’യിൽ ആദ്യ സെഷൻ നടക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം രണ്ടാം സെഷനിൽ ‘ഇമേജിംഗ് ആൻഡ് അസെസ്‌മെൻറ്’ എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നടക്കും. ട്രീറ്റ്‌മെൻറ് പ്ലാനിംഗ് എന്ന സെഷനിൽ ‘റീസെക്ടബിൾ എച്ച്‌സിസി-റോഡ്മാപ് ഫോർ ഒപ്റ്റിമൽ ഇവാലുവേഷൻ ആൻഡ് മാനേജ്‌മെൻറ്’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഡോ.എച്ച്. രമേഷ് മോഡറേറ്ററാകും. ഡോ.പോൾ ഗിബ്‌സ് അടക്കമുള്ള ആരോഗ്യ വിദഗ്ധർ ഈ സെഷനിൽ പാനലിസ്റ്റുകളാകും. ലോക്കലി അഡ്വാൻസ്ഡ് എച്ച്‌സിസി-എ സ്ട്രാറ്റജിക്ക് അപ്രോച്ച് എന്ന വിഷയത്തിൽ ഡോ.എസ്.സുധീന്ദ്രൻ മോഡറേറ്ററാകും. വൈകിട്ട് 5.30 ന് ‘ട്രാൻസ്പ്ലാൻറേഷൻ ഫോർ എച്ച്‌സിസി’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ചർച്ചയോടെ ആദ്യദിവസത്തെ സെഷനുകൾക്ക് സമാപനമാകും.

രണ്ടാം ദിവസം രാവിലെ 8.30 മുതൽ അഡ്വാൻസ്ഡ് എച്ച്‌സിസി ഇൻ എ ഡെസ്പറേറ്റ് യംഗ് പേഷ്യൻറ്-ഇൻറൻറ് ഓഫ് ട്രീറ്റ്‌മെൻറ്, സിഎൽഡി വിത്ത് എച്ച്‌സിസി, റീസെക്ടബിൾ എച്ച്‌സിസി ഇൻ ചൈൽഡ് എ സിറോസിസ് എന്നീ വിഷയങ്ങളിൽ ഡിബേറ്റ്, തുടർന്ന് വീഡിയോ സെഷൻ, ‘ഭാവിയിലെ കരൾരോഗ ചികിത്സാരീതികൾ?’ എന്ന വിഷയത്തിൽ സെമിനാർ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 ന് ഹെപ്‌കോൺ സമാപന സമ്മേളനം നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.