ഉറങ്ങും മുൻപ് പൊക്കിളിൽ അൽപം എണ്ണ പുരട്ടു; എല്ലാ ശാരീരിക പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാകും

ആരോഗ്യവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് കാര്യങ്ങളാണ്. എന്നാൽ പലർക്കും ഇത് രണ്ടും ഒരുമിച്ച് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയില്ലെന്നതാണ് സത്യം. മനുഷ്യ ശരീരത്തിൽ സൗന്ദര്യം ആരോഗ്യം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യമുള്ള ശരീരഭാഗമാണ് പൊക്കിൾ. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ഒരു ശരീരഭാഗമാണ് പൊക്കിൾ. ഇവിടെ എണ്ണ പുരട്ടുന്നതിലൂടെ ചില ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും.

Advertisements

പൊക്കിൾ വൃത്തിയാക്കിയില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. എണ്ണ പുരട്ടുന്നതിലൂടെ ആമാശയത്തേയും ഒപ്പം നാഭി പ്രദേശത്തേയും വൃത്തിയാക്കി സൂക്ഷിക്കും. എണ്ണ പുരട്ടുന്നതിനുള്ള ഏറ്റവും അനിയോജ്യമായ സമയം രാത്രിയാണ്. ശുദ്ധമായ വെളിച്ചെണ്ണയോ വേപ്പെണ്ണയോ ട്രീ ഓയിലോ ലെമൺ ഓയിലോ ആണ് പൊക്കിളിൽ പുരട്ടേണ്ടത്. പതിവായി എണ്ണ പുരട്ടിയാൽ ഒരു മാസം കൊണ്ട് തന്നെ ശരീരം അതിന്റെ വ്യത്യാസങ്ങളും പ്രകടമാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ചികിത്സ രീതി ആരംഭിച്ചതും വികസിച്ചതും നവജാതശിശുവിന് പോഷകാഹാരം, രക്തം, ഓക്സിജൻ എന്നിവ നൽകുന്ന ശരീരത്തിന്റെ ഭാഗമാണ് പൊക്കിൾ എന്ന ആശയത്തിൽ നിന്നാണ്. മനുഷ്യശരീരത്തിൽ പൊക്കിളിന് തൊട്ടുമുകളിൽ ഒരു ഗ്രന്ഥി ഉണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു. ആ ഗ്രന്ഥിയ്ക്ക് പൊക്കിളിലൂടെ എണ്ണ ആഗിരണം ചെയ്യാൻ കഴിയും. അതിനാൽ, ഈ ചികിത്സാരീതിയിലൂടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാം.

പൊക്കിളിൽ എണ്ണ പുരട്ടുന്നതിലൂടെ ചർമ്മത്തിനും മുടിക്കും പല മാറ്റങ്ങളും ഉണ്ടാകും. ആമാശയ സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണാൻ കഴിയും. അതോടൊപ്പം തന്നെ ശരീരം ശുദ്ധിയായി ഇരിക്കുകയും ചെയ്യും. എണ്ണ പുരട്ടുന്നതിലൂടെ പ്രധാനമായും നാഭിക്കുള്ളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് മാറികിട്ടും. ശരീരത്തിന് ആകെ ഉന്മേഷവും ലഭിക്കും.

പൊക്കിളിൽ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും കൊണ്ട് ശരീരത്തിൽ മുഴുവനായും നല്ല ചില മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പൊക്കിളിൽ എണ്ണ മസാജ് ചെയ്യുന്നതുക്കൊണ്ട് ശരീരത്തിൽ വിഷാംശം ഇല്ലാതാക്കുക മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങൾക്കും മികച്ച ഫലങ്ങൾ നൽകും.

ഡ്രൈ ഐ സിൻഡ്രോമിന് പരിഹാരം, സന്ധി വേദനയ്ക്ക് ആശ്വാസം, പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുക, ദഹന ശേഷി വർദ്ധിപ്പിക്കുക, ആർത്തവ അസ്വസ്ഥതകൾ ഇല്ലാതാക്കുക, മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ ചികിത്സാരീതിയ്ക്കുള്ളത്. കൂടാതെ ചർമം മൃദുവാക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ, ചുണ്ട് വിണ്ടുകീറൽ, വരണ്ട ചർമം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഈ രീതി ഗുണം ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.