‘രാഹുലിന്റെ അമ്മ പറയുന്നത് പച്ചക്കള്ളം’; മകനെ രക്ഷിക്കാനുള്ള അടവാണെന്ന് പെൺകുട്ടിയുടെ പിതാവ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനത്തില്‍ രാഹുലിന്റെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മര്‍ദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണെന്നും മകനെ രക്ഷിക്കാനുള്ള അടവാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു എന്ന വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും രാഹുലിന്റെ കുടുംബം അക്കാര്യം മറച്ചുവെച്ചു, അറിഞ്ഞിരുന്നെങ്കില്‍ മകളെ വിവാഹം ചെയ്തു കൊടുക്കില്ലായിരുന്നു എന്നും പിതാവ് പറഞ്ഞു.

അതേസമയം, രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. നേരത്തെ ഗാര്‍ഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles