“ചെമ്പരത്തി ചായ”: ‘ആർത്തവ കാലത്തെ വയർ വേദന അകറ്റുന്നതു മുതൽ അമിത വണ്ണം കുറയ്ക്കാൻ വരെ…’ അറിയാം

ആർത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ ചിലർക്ക് വയറ് വേദന, മറ്റ് ചിലർക്ക് ക്ഷീണം തുടങ്ങിയ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. പലർക്കും ഇത് പല രീതിയിലാണ് വരുന്നത്. ആർത്തവ സമയത്ത് ചിലർക്ക് അസഹനീയമായ വേദനയും രക്തസ്രാവവുമൊക്കെ ഉണ്ടാകുന്നു. ആർത്തവ കാലത്തെ വേദന അകറ്റാൻ ‌സഹായിക്കുന്ന ഒരു ചായ ഉണ്ട്. 

Advertisements

ചെമ്പരത്തി ചേർത്ത ചായ ഏറ്റവും ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡൻ്റുകളാണ് ഇതിന് സഹായിക്കുന്നത്. അമിത വണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ. ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നു.

ചെമ്പരത്തി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം…

വേണ്ട ചേരുവകൾ…

ചെമ്പരുത്തി പൂവ്                  5 എണ്ണം 

ഇഞ്ചി                                      5  ചെറിയ കഷ്ണങ്ങൾ 

കറുവപട്ട                              ഒരു ചെറിയ കഷ്ണം

 വെള്ളം                                    3  ഗ്ലാസ്‌ 

തേൻ                                      ആവശ്യത്തിന് 

നാരങ്ങാനീര്                            1  ടീസ്പൂൺ

 തയ്യാറാക്കുന്ന വിധം…

ആദ്യം ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക. ശേഷം വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം വെള്ളത്തിലേക്ക് ചെമ്പരത്തി പൂവ് ഇതളുകൾ ചേർക്കുക. ശേഷം വെള്ളം ചൂടാക്കുക. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. ശേഷം അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് കുടിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.