ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് : കെ.ഡി പ്രതാപൻ ജൂലൈ 17 ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി; കസ്റ്റഡിയിൽ വേണമെന്ന് ഇഡി

തൃശൂർ : തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.ഡി പ്രതാപൻ ജൂലൈ 17 ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിൽ ഇഡി നൽകിയ കസ്റ്റഡി അപേക്ഷയിലാണ് പ്രൊഡക്ഷൻ വാറണ്ട്. 

Advertisements

വരുന്ന 17, 18 തിയതികളിൽ കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതാപനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടത്. കഴി‍ഞ്ഞ ദിവസം അറസ്റ്റിലായ പ്രതാപൻ നിലവിൽ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ്. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ കസ്റ്റഡിയിൽ വേണമെന്നുമാണ് ഇഡിയുടെ ആവശ്യം. 245 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. 

Hot Topics

Related Articles