യുജിസിയെ കക്ഷി ചേര്‍ക്കും; സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളില്‍ പ്രത്യേക നിയമങ്ങള്‍ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.

Advertisements

ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നൽകാനും കോടതി നിര്‍ദേശിച്ചു. ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങള്‍ രേഖാമൂലം ഉറപ്പ് വരുത്തണം. ജില്ല- സംസ്ഥാന കമ്മിറ്റികള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കില്‍ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. യുജിസിയെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാകാൻ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. ഇന്നലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ നിര്‍ദേശിച്ചത്.

സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സർവീസസ് അതോറിറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. രമേശ് ചെന്നിത്തലയും സിദ്ധാർത്ഥന്‍റെ അമ്മയും കേസില്‍ കക്ഷി ചേരാൻ നടപടികള്‍ തുടങ്ങി. റാഗിങ് നിയമങ്ങളില്‍ മാറ്റം വരുത്തണോയെന്നതില്‍ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.

Hot Topics

Related Articles