പാന്റിന്റെയും ചുരിദാറിന്റെയും മുകളില്‍ മുണ്ട് ധരിപ്പിക്കുന്നത് ഈശ്വരനെ പറ്റിക്കുന്ന പരിപാടി : ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു

തിരുവനന്തപുരം: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണ വിവാദം ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ പ്രശ്നമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു.ക്ഷേത്രങ്ങളില്‍ ഷർ‌ട്ട് ധരിച്ചോ ധരിക്കാതെ കയറുന്നതൊന്നും ഹിന്ദുക്കളെ സംബന്ധിച്ച പ്രശ്നമല്ല. ഹിന്ദു സമൂഹം ഗുരുതരമായി പരിഗണിക്കേണ്ട പ്രശ്നങ്ങള്‍ വേറെയുണ്ടെന്നും ആർ വി ബാബു പറഞ്ഞു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിനു മുകളില്‍ മുണ്ടുടുക്കണമെന്ന ആചാരം അന്ധവിശ്വാസമാണെന്ന ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ആർ വി ബാബു.

Advertisements

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട് ചില കടുത്ത നിഷ്കർഷകളുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രിയും ദേവഹിതം പരിശോധിച്ചിട്ടുമൊക്കെയാണ് അത് പരിഹരിക്കേണ്ടത്. അതുതന്നെയാണ് ഹിന്ദു സംഘടനകളും ആചാര്യന്മാരും പറയുന്നത്. സച്ചിദാനന്ദ സ്വാമി അക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുകയാണ് ചെയ്തത്. സാമൂഹ്യപരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതുപോലുള്ള അഭിപ്രായം പറയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് സ്വാഗതാർഹമാണ്.പാന്റിന്റെയും ചുരിദാറിന്റെയും മുകളില്‍ മുണ്ട് ധരിപ്പിക്കുന്നത് ഈശ്വരനെ പറ്റിക്കുന്ന പരിപാടിയാണ്. അങ്ങനെ ഒരു രീതി ക്ഷേത്രം തന്നെ പ്രോത്സാഹിപ്പിക്കുന്നതായാണ് കാണുന്നത്. ധരിക്കാനുള്ള മുണ്ട് വരെ വാടകയ്ക്ക് കിട്ടും. പത്മനാഭൻ ഒന്നും കാണില്ല. ഞാൻ പത്മനാഭനെ പറ്റിച്ചുവെന്ന് പറഞ്ഞാണ് ഇതെല്ലാം ചെയ്യുന്നത്. വിശ്വാസികള്‍ തന്നെ സ്വയം ആത്മവഞ്ചന നടത്തുന്നു. ഇതൊക്കെ ഒഴിവാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് അതാത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മണ്ഡലങ്ങളാണ്.ഗുരുവായൂരില്‍ ചുരിദാർ ധരിച്ചുകയ‌റുന്ന വിഷയം പരിഹരിച്ചത് ദേവഹിതം മാനിച്ചാണ്. തന്ത്രിമാരും ദൈവജ്ഞന്മാരും ഇരുന്ന് ചർച്ച ചെയ്താണ് വിഷയം പരിഹരിച്ചത്. അത് പത്മനാഭ സ്വാമി ക്ഷേത്രത്തിലും ചെയ്യാവുന്നതാണ്.

ഇത്തരം പരിഷ്കരണങ്ങള്‍ കാലോചിതമായി നടന്നുവരുന്നത് ഹിന്ദുമതത്തിലാണ്. കുർബാന പ്രശ്നം എത്ര വലിയ പ്രശ്നങ്ങള്‍ക്കാണ് കാരണമായത്. ഇസ്ലാം വിഭാഗത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത പള്ളികളുണ്ട്. ഇതൊന്നും മാധ്യമങ്ങള്‍ ചർച്ചയാക്കുന്നില്ല. മറ്റുമതങ്ങളുടെ കാര്യങ്ങള്‍ സംസാരിക്കാൻ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളെല്ലാം ഭയമാണ്. ചെറിയ കാര്യങ്ങള്‍ വലിയ ഭീമാകാരമായ പ്രശ്നങ്ങളായി അവതരിപ്പിച്ച്‌ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ ആസൂത്രിതമായി ശ്രമമായാണ് താൻ ഇതിനെ കാണുന്നത്. ഹിന്ദുക്കള്‍ വഴിയില്‍കെട്ടിയിട്ട ചെണ്ടയെന്നാണ് ധാരണ. ആർക്കും കേറി കൊട്ടാം. സനാതനവിഷയവും ഷർട്ട് വിവാദവും എല്ലാം അത്തരത്തില്‍ വന്നതാണ്. ഇതൊന്നും കേട്ടാല്‍ ഹിന്ദുസമൂഹം തകർന്നുപോകില്ലെന്നും ആർ വി ബാബു പറഞ്ഞു.‍

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.