ലോകത്താകമാനം എച്ച്‌എംപിവി വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ പരിഭ്രാന്തിയിലാണ് രാജ്യം. എന്നാല്‍ അഞ്ച് വർഷം മുമ്പത്തെ കോവിഡ് -19ന് സമാനമായ സഹചര്യമല്ല ഇത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയമുള്‍പ്പെടെ വിവരം നല്‍കുന്നുണ്ട്.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന പകർച്ചവ്യാധിയായ ഇൻഫ്ലുവൻസയ്ക്ക് (ഫ്ലു) സമാനമാണ് എച്ച്‌എംപിവി. ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (human metapneumovirus) എന്ന രോഗകാരി സാധാരണയായി അപ്പർ റെസ്പിരേറ്ററി ട്രാക്ടിലെ നേരിയ അണുബാധയ്ക്ക് കാരണമാകുന്നു. അണുബാധയുള്ള വ്യക്തിയുമായുള്ള സമ്ബർക്കം വഴിയോ അല്ലെങ്കില്‍ ഇത്തരം പ്രതലത്തില്‍ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. ജലദോഷത്തിനും പനിക്കും സമാനമായ ചുമ, പനി, മൂക്കടപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരില്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എച്ച്‌എംപിവിയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ നിർദ്ദേശങ്ങള്‍ ഇൻഫ്ലുവൻസയ്ക്ക് സമാനമാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വാക്സിൻ ഇമ്മ്യൂണോളജി പ്രൊഫസർ ജോണ്‍ ട്രെഗോണിംഗ് പറയുന്നു. ചുമയ്‌ക്കുമ്ബോളും തമ്മുമ്ബോളും മൂക്കും വായയും മറയ്ക്കുക, കൈകള്‍ കഴുകുക എന്നിവയൊക്കെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗബാധിതരായ ആളുകള്‍ നന്നായി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ഇത് കൂടാതെ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം.
2019 അവസാനത്തോയാണ് കോവിഡ്-19 ആദ്യമായി മനുഷ്യരില്‍ കണ്ടെത്തുന്നത്. ആ സമയത്ത് രോഗാണുവിനെ സംബന്ധിച്ച് നമുക്ക് വലിയ അറിവുകളൊന്നുമുണ്ടായിരുന്നില്ല. നേരത്തെ ഈ രോഗബാധ മനുഷ്യരില്‍ ആദ്യമായതു കൊണ്ട് തന്നെ ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് നമ്മുക്കറിവുണ്ടായിരുന്നില്ല എന്ന് പറയുന്നതാകും ശരി. എന്നാല്‍ അതിനു വിപരീതമാണ് എച്ച്‌എംപിവി. എച്ച്‌എംപിവി നേരത്തെ നാം തിരിച്ചറിഞ്ഞിട്ടുള്ള രോഗാണുവാണ്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ട്. ശൈത്യകാലങ്ങളില്‍ സാധാരണയായി കണാറുള്ള വൈറസുകളിലൊന്ന് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.