കോട്ടയം: പ്ലേസ്മെൻറ് ,ഹോം നേഴ്സിങ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പതിനൊന്നാം സംസ്ഥാന സമ്മേളനം ഞായറാഴ്ച കോട്ടയം തിരുനക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും .തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും . നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നിർവഹിക്കും
ചിതറിക്കിടക്കുന്ന ഒരു സേവന തൊഴിൽ മേഖലയെ വ്യക്തമായ നിബന്ധനകളുടെ അടി സ്ഥാനത്തിൽ ഒരു സംഘടനയുടെ ചട്ടക്കൂട്ടിൽ ചേർത്തുനിർത്തി സമൂഹത്തിന് പ്രയോജനപ്രദമാക്കുകയാണ് പിഎച്ച്എസ്ഒഎ ചെയ്തിരിക്കുന്നത്. ഹോം നേഴ്സിംഗ്, പ്ലെയ്സ്മെന്റ്, സെക്യൂരിറ്റി എന്നീ മൂന്നു സർവ്വീസുകൾ പി.എച്ച്.എസ്.ഒ.എയിൽ സമന്വയിക്കുന്നു. കേരളത്തിലുടനീളം 250 ൽ പരം ഓഫീ സുകളിലൂടെ മേല്പറഞ്ഞ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പ്രായമായവരേയും രോഗാവസ്ഥയിലുള്ളവരേയും പരിചരിക്കുവാൻ തക്കതായ ആളുകളില്ലാത്തത് ഒരു പ്രശ്നമായി നിലനിൽക്കുന്നത്. വികസിത രാജ്യങ്ങളിൽ ഗവൺമെന്റ് ഏറ്റവും ശ്രദ്ധകൊടുക്കുന്നത്. ഈ കാര്യത്തിലാണെന്നു വിസ്മരിച്ചുകൂടാ. ആശുപത്രികളും ആരോഗ്യപരിശോധനാ സംവിധാനങ്ങളും എത്ര വികസിച്ചാലും യന്ത്രവത്കൃതമായാലും ധാർമ്മികവും, നൈതികവുമായ പരിചരണമാണ് ഏതൊരു മനുഷ്യരും താല്പര്യപ്പെടുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുവതലമുറയുടെ കുടിയേറ്റം, ശൈലീരോഗങ്ങളുടെ വർദ്ധനവ്, മലിനീകരണം നവവൈറസുകളുടെ ആവിർഭാവം എല്ലാം പരാശ്രിതരുടെ എണ്ണം കൂട്ടുന്നു. എന്നാൽ വൃദ്ധസദനം കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ പലർക്കും താല്പര്യ വുമില്ല. ഇവിടെയാണ് വീടുകളിൽ തന്നെ താമസിച്ചു സംരക്ഷിക്കപ്പെടാൻ ഹോം നേഴ്സുമാരെ ആവശ്യം വരുന്നത് എന്നാൽ ഈ ആവശ്യം നിറവേറ്റാൻ സംവിധാനങ്ങൾ ഒന്നും ഗവൺമെന്റ് തലത്തിൽ ലഭ്യമല്ല. ഇവിടെയാണ് സ്വകാര്യമേഖയിൽ പിഎച്ച്.എസ്ഒഎ അംഗീകാരമുള്ള ഹോം നേഴ്സിംഗ് സ്ഥാപനങ്ങളുടെ പ്രസക്തി.
സംഘടനയുടെ വളരെക്കാലത്തെ പരിശ്രമം മൂലം ഗവൺമെന്റ് ലൈസൻസ് നൽകിയെ ങ്കിലും ശരിയായ ഒരു നിയമനിർമ്മാണം ഉണ്ടാവത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നു. റിട്ട. ജസ്റ്റീസ് കെ.റ്റി തോമസിന്റെ ബില്ല് നടപ്പാക്കിയാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെങ്കിലും അതിൽ ചില ബുദ്ധിമുട്ടുകൾ പിഎച്ച്.എസ്ഒഎ യുമായി ചർച്ചചെയ്തുവേണം പരിഹരിക്കാൻ
ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതരത്തിൽ ഉത്തരവാദിത്വമില്ലാതെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സർവ്വീസ് നടത്തുന്നത് ഒരു നിയമവാഴ്ചയുള്ള നാട്ടിൽ അനുവദി ക്കാവുന്നതല്ല. നിയമപരമായി ലൈസൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി പിൻവാതിലിലൂടെ കാര്യം കാണുന്നവരെ ഗവൺമെന്റ് മുൻകൈയെടുത്ത പിൻതിരിപ്പിക്കണം
സ്വകാര്യ പ്ലെയ്സ്മെന്റ് സ്ഥാപനങ്ങൾ അഭ്യസ്ഥവിദ്യരായ അനേകർക്ക് താഴിൽ ദാതാക്കളാണന്ന സത്യം ഒരു പരിധിവരെ സമൂഹത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഗവൺമെന്റ് അടുത്ത കാലത്ത് ജില്ലാടിസ്ഥാനത്തിൽ തൊഴിൽ മേളകൾ നടത്തിയെങ്കിലും ഉദ്ദേശിച്ച ഒരു ഫലവും ഉണ്ടായില്ല എന്നതാണു സത്യം സ്വകാര്യ പ്ലെയിസ്മെന്റ് സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുവേണം ഗവൺമെന്റുകൾ നിലപാടെടുക്കുവാൻ കാരണം സ്വകാര്യമേഖല കടന്നുചെല്ലുന്ന പലവഴികളും ഗവൺമെന്റ് സംവിധാനം ഉപയോഗപ്പെടുത്തി മുന്നേറാൻ പ്രയാസമാണ്. നിയമനിർമ്മാ ണത്തിലൂടെ പ്ലെയ്സ്മെന്റ് മേഖലയേയും ചൂഷകരിൽ നിന്നും രക്ഷപ്പെടുത്തി ലൈസൻസ് ഏർപ്പെടുത്തേണ്ടതാണ്
സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളെയാണ് ഇന്ന് വിവിധ സെക്യൂരിറ്റി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ജീവനുപോലും ഭീഷണി നേരിടുന്ന ഒരു പ്രവർത്തനരംഗമാണിത്. രാത്രിയും പകലും പ്രതികൂല പശ്ചാത്തലത്തിൽ ജോലിചെയ്യുന്ന ഇവരെയും ഇവരെ അയച്ച സ്ഥാപനങ്ങ ളേയും കണ്ടില്ലെന്നു ഗവൺമെന്റിനു നടിക്കാൻ പറ്റില്ലല്ലോ. ന്യായമായ പരിഗണനയും ഉത്തര വാദിത്വവും ഇക്കാര്യത്തിലും ഉണ്ടാകണം. ഈ പ്രസ്ഥാനങ്ങളേയും സേവനവിഭാഗമായി പരിഗ ണിച്ച് നിയമസംരക്ഷണം നൽകേണ്ടതാണ്.
ആവശ്യസർവ്വീസുകൾക്കു ലൈസൻസുകൊടുക്കുകയും, ലൈസൻസികൾക്ക് നിയമ പരി രക്ഷ കൊടുക്കുകയും ചെയ്യാൻ ഗവൺമെന്റിനു ബാദ്ധ്യതയുണ്ട്. നാട്ടിലെ ഓരോ സംവിധാന ങ്ങളും സമൂഹത്തെ മുന്നോട്ടു നയിക്കാൻ വേണ്ടിയുള്ളതാണല്ലോ ഗവൺമെന്റ് തലത്തിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും പരിപൂർണ്ണ സംരക്ഷണവും പെൻഷനുമൊക്കെ ലഭി ക്കുമ്പോൾ പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടേയും കുടുംബത്തിന്റേയും ഉപ ജീവനമാണ് ചെയ്യുന്നത് എന്ന സത്യം മനസിലാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ മറക്കരുതെന്ന് പ്ലെയിസ്മെന്റ് ഹോം നഴ്സിംഗ് & സെക്യൂരിറ്റി സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി പി. രാജൻ തോമസ്, ജോ. സെക്രട്ടറി റോയി പി. എബ്രഹാം, വൈസ് പ്രസിഡന്റ് . അനിൽകുമാർ , ഉണ്ണി എന്നിവർ അറിയിച്ചു.