കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിലെ ഒ.പി. ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വ്വഹിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ ഇതിലൂടെ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. മിനി കെ.എസ്., ഫിനാൻസ് ഓഫീസർ രഞ്ജിനി രാമകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ.സൗദ ഇ.എ., ആര്.എം.ഒ. ഡോ. ഉമാദേവി എം.പി., ഡി.എല്‍.ഇ.ജി. അംഗം ഡോ.റ്റി.എന്‍. പരമേശ്വരക്കുറുപ്പ്, ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സി.എന്‍.സത്യനേശന്, സിബി ജോണ്‍., ജോയി ചെട്ടിശ്ശേരി, കിന്‍സ്റ്റണ്‍ ആര്., ജി.മനോജ്കുമാര്‍, ജോസി കുര്യന്., എന്‍.സി.രാജന്, .നാസര്‍, മാത്യു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.