തേൻ ഒരു പ്രകൃതിദത്ത മധുര പദാർത്ഥമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് തേന്‍. അതിനാല്‍ തന്നെ മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും രോഗ പ്രതിരോധശേഷി കൂട്ടാനും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.
കൂടാതെ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനും ജലാംശം നിലനിര്‍ത്താനും ഇവ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എൻസൈമുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും തേന്‍ സഹായിക്കും. പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ഇവ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ഇതിനായി ചെറുചൂട് വെള്ളത്തില്‍ തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് നല്ലതാണ്. രാത്രി നല്ല ഉറക്കം ലഭിക്കാനും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.