നല്ല തിളക്കവും ഭംഗിയുമുള്ള ചർമ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷെ പലപ്പോഴും കൈയിൽ കിട്ടുന്ന എല്ലാം മുഖത്ത് തേയ്ക്കുന്ന സ്വാഭാവമുണ്ട് പലർക്കും. എന്നാൽ അങ്ങനെയല്ല ചെയ്യേണ്ടത്. ചർമ്മത്തിന് ചേരുന്നത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണം. ചർമ്മ സംരക്ഷണത്തിൽ പ്രധാനിയാണ് തേൻ. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ തേൻ ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കും. തേൻ ചർമ്മ സംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കണമന്ന് നോക്കാം.
ക്ലെൻസർ
ചർമ്മത്തിന് വളരെ നല്ലതാണ് തേൻ. ഇതൊരു ക്ലെൻസറായി ഉപയോഗിക്കാം. അതിനായി ചെറിയ ചൂട് വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖം കഴുകാൻ ഉപയോഗിക്കാം. മുഖത്ത് അഴുക്കും മറ്റും പൊടി പടലങ്ങളും മാറ്റാൻ വളരെ നല്ലതാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. നല്ല തിളക്കമുള്ള ചർമ്മത്തിന് ഈ ക്ലെൻസർ ഏറെ സഹായിക്കും.
തേൻ മാസ്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേൻ ഉപയോഗിച്ചുള്ള മാസ്കുകൾ ചർമ്മത്തിന് വളരെ നല്ലതാണ്. വെറുതെ തേൻ എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖക്കുരു കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഇത് ഏറെ സഹായിക്കും. നല്ല തേൻ വേണം ഇതിനായി ഉപയോഗിക്കാൻ. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുന്നത് പല ഗുണങ്ങളും നൽകും.
തേൻ സ്ക്രബ്
ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവൻ നൽകാൻ തേൻ വളരെ മികച്ചതാണ്. തേൻ ഉപയോഗിച്ചുള്ള സ്ക്രബുകൾ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളുമൊക്കെ തടയാൻ സഹായിക്കും. ഇതിനായി പഞ്ചസാരയ്ക്കൊപ്പമോ അല്ലെങ്കിൽ ഓട്സിന് ഒപ്പമോ തേൻ ചേർത്ത് മുഖം നന്നായി സ്ക്രബ് ചെയ്യുക. നാച്യുറൽ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഇത് വളരെയധികം സഹായിക്കും.
കുളിക്കാൻ ഉപയോഗിക്കാം
കേൾക്കുമ്പോൾ പലർക്കും കൗതുകം തോന്നുമെങ്കിൽ കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപ്പം തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനും കൂടുതൽ ഭംഗി നൽകാൻ ഇത് സഹായിക്കും. ചർമ്മത്തിനെ കൂടുതൽ മൃദുവാക്കാനും അതുപോലെ ആവശ്യത്തിന് മോയ്ചറൈസ് ചെയ്യാൻ തേൻ വളരെയധികം സഹായിക്കും.