കോട്ടയം പാലായിൽ നാഷണൽ പെർമിറ്റ് ലോറി തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാർക്ക് പരിക്ക് : പരിക്കേറ്റത് എലിക്കുളം സ്വദേശികൾക്ക് 

പാലാ : കോട്ടയം പാലായിൽ നാഷണൽ പെർമിറ്റ് ലോറി തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ എലിക്കുളം സ്വദേശി മിഥുൻ (21 ) , ആമി സാജു ( 21 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ എലിക്കുളം ഭാഗത്തു വച്ചായിരുന്നു അപകടം. ബൈക്കിനെ മറികടക്കുന്നതിനിടെ നാഷനൽ പെർമിറ്റ് ലോറി തട്ടി മറിഞ്ഞു വീണ ബൈക്ക് യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Advertisements

Hot Topics

Related Articles