കോട്ടയം : രണ്ടു വർഷം മുൻപുണ്ടായ അപകടത്തിൽ പരിക്കേറ്റ് തളർന്ന് കിടപ്പിലായ യുവാവിന് പുനർജീവനേകി ആഞ്ജനേയ ആയുർവേദ ആശുപത്രി. 2022 ഫെബ്രുവരി നാലിനുണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ യുവാവിനാണ് ആഞ്ജനേയ ആശുപത്രിയിലെ ചികിത്സയിലൂടെ പുനർജീവനേകിയത്. പിതാവിന്റെ സഹോദരന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭക്ഷണം കഴിക്കാൻ പുറത്ത് പോയപ്പോഴുണ്ടായ അപകടത്തിലാണ് തിരുവല്ല സ്വദേശിയായ 23 കാരന് പരിക്കേറ്റത്. അഞ്ചു ദിവസം യുവാവ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞു. അന്ന് മുതൽ തന്നെ എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയിലാണ് ഈ യുവാവ് കഴിയുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയങ്കിലും എഴുന്നേറ്റ് നടക്കാനാവാത്ത ഇദ്ദേഹത്തിന്റെ സംസാരത്തിലും വൈകല്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നര മാസത്തോളം കോട്ടയം മെഡിക്കൽ കോളേജിലും, ഒരു മാസം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും, ഒരാഴ്ച പത്തനംതിട്ട ഗവ.ആശുപത്രിയിലും ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞു.
എഴുന്നേറ്റ് നടക്കാനാവില്ലെന്നും തിരികെ ജീവിതത്തിലേയ്ക്കു വരില്ലെന്നും വിധിയെഴുതിയ ഡോക്ടർമാർ ഫിസിയോത്തെറാപ്പി മാത്രമാണ് ഏക മാർഗമെന്നു വിധിച്ചാണ് വീട്ടിലേയ്ക്ക് അയച്ചത്. രണ്ട് വർഷത്തോളം വീട്ടിൽ കിടന്ന ശേഷം ഫിസിയോത്തെറാപ്പി ചെയ്‌തെങ്കിലും ജീവിതം റിക്കവറായില്ല. പല ആശുപത്രികളിലും, പല രീതിയിലുമുള്ള ചികിത്സ പലരും നിർദേശിച്ചു പരീക്ഷിച്ചെങ്കിലും ജീവിതം പൂർവസ്ഥിതിയിലായില്ല. ഇതിനോടകം തന്നെ കുടുംബം സാമ്പത്തികമായി തകർന്നിരുന്നു. ഇതിനിടെയാണ് യുവാവിന്റെ മാതാവ് ജോലി ചെയ്തിരുന്ന വീട്ടുടമ വഴി ആഞ്ജനേയ ക്ലിനിക്കിനെയും ഇവിടുത്തെ ചികിത്സാ രീതികളെയും പറ്റി അറിയുന്നത്. ഈ കുടുംബം ചികിത്സയുടെ പൂർണ ചിലവ് ഏറ്റെടുക്കാം എന്ന് അറിയിച്ചതോടെ ചികിത്സയ്ക്ക് പണം കണ്ടെത്തണം എന്ന പ്രശ്‌നത്തിനും പരിഹാരമായി. ഒടുവിൽ 2024 ഫെബ്രുവരിയിൽ ചികിത്സ ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആയുർവേദ ചികിത്സയും, സംസാരം ശരിയാക്കാൻ മ്യൂസിക് തെറാപ്പിയുമാണ് പരീക്ഷിച്ചത്. ചികിത്സ ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ചികിത്സ ഫലം കണ്ട് തുടങ്ങി. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിച്ച് യുവാവ് നടന്നു തുടങ്ങി. ഇപ്പോൾ 90 ശതമാനവും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്. ആഞ്ജനേയ കളരി ചികിത്സാ കേന്ദ്രത്തിൻ്റെ സ്ഥാപകനായ ഉണ്ണികൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ , മെഡിക്കൽ ഓഫിസർമാരായ ഡോ.ഹരികൃഷ്ണൻ കെ.യു, ഡോ.പാർവതി കൃഷ്ണ, ഡോ.പാർവതി ഉണ്ണികൃഷ്ണൻ എന്നിവരാണ് ചികിത്സകൾക്ക് നേതൃത്വം നൽകിയത്. വിദഗ്ധരായ തെറാപ്പിസ്റ്റുകൾ ആയ മനു , അതുൽ എന്നിവർ തെറാപ്പികൾക്ക് നടത്തി.