ഇനി ക്യൂ നിന്ന് വലയേണ്ട; വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം; ആശുപത്രി അപ്പോയ്മെന്റ് ഓൺലൈൻ വഴിയും എടുക്കാം; 300ൽ പരം ആശുപത്രികളിൽ ഇ ഹെൽത്ത് വെബ് പോർട്ടൽ വഴി പുതിയ സംവിധാനം

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഇ ഗവേണൻസ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്ൻമെന്റ് എടുക്കാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles