നാല് തവണ നോട്ടീസ് നൽകിയിട്ടും നടപടിയില്ല; മലിന ജലം പുറത്തേയ്ക്ക് ഒഴുക്കി വിട്ടു നാടിനോട് ക്രൂരത : മെഡിക്കൽ കോളേജ് മുടിയൂർക്കരയിലെ കരുണ ഹോട്ടൽ അടച്ചുപൂട്ടി നഗരസഭ

കോട്ടയം : വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാലുതവണ കോട്ടയം നഗരസഭ നോട്ടീസ് നൽകി. പലതവണ മുന്നറിയിപ്പും നൽകി. എന്നിട്ടും പഠിക്കാതെ മലിനജലം റോഡിലേക്ക് ഒഴുക്കിയ, മെഡിക്കൽ കോളേജ് മുടിയൂർ കരയിലെ കരുണാ ഹോട്ടൽ നഗരസഭ പൂട്ടിച്ചു. നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കുമാരനെല്ലൂർ സോണിലെ ആരോഗ്യ വിഭാഗം അധികൃതരാണ് ഹോട്ടൽ അടച്ചു പൂട്ടിച്ചത്. 

Advertisements

നിരവധിതവണ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഹോട്ടൽ അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. കുമാരനല്ലൂർ സോണൽ ഓഫീസിന്റെ പരിധിയിൽ മെഡിക്കൽ കോളേജ് മുട്ടിയൂർ കര ഭാഗത്ത് പ്രവർത്തിക്കുന്ന കരുണ ഹോട്ടലിനെതിരെ മുൻപ് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് കോട്ടയം നഗരസഭ ആരോഗ്യവിഭാഗം നാലു തവണയാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നോട്ടീസിൽ പറയുന്ന പ്രകാരമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗം കരുണ ഹോട്ടലിന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ, തോന്നുംപടി ഹോട്ടൽ പ്രവർത്തിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നഗരസഭാ സെക്രട്ടറി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കുമാരനെല്ലൂർ സോണൽ ഓഫീസിലെ ആരോഗ്യ വിഭാഗം ജീവനക്കാർ ഹോട്ടലിൽ ഇന്ന് പരിശോധന നടത്തിയത്. 

ഇന്നു നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ ആണ് കണ്ടെത്തിയത്.ഹോട്ടലിൽ നിന്നുള്ള മാലിന്യജലം യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ സംസ്കരിക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഒഴുക്കുകയായിരുന്നെന്നു കണ്ടെത്തി നോട്ടീസ് നൽകി. തുടർന്നാണ് ഹോട്ടൽ അടച്ചു പൂട്ടാൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകിയത്.  കോട്ടയം നഗരസഭ കുമാരനല്ലൂർ സോണൽ ഓഫീസിലെ സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ രജിത റാണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജഗൽ ജിത്ത് , ശ്യാമില എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. എന്നാൽ, ഹോട്ടലിൽ നിന്നുള്ള മലിനജലം കൃത്യമായി സംസ്കാരിക്കാതിരുന്നതിൻ്റെ പേരിലുള്ള നോട്ടീസിൻ്റെ പേരിലാണ് ഹോട്ടലിനെതിരെ നടപിയെടുത്തതെന്നു ഹോട്ടൽ മാനേജ്മെൻ്റ് അറിയിച്ചു.

.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.