നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ഏറെയാണ്. ഇതിന് വേണ്ടി പലരും അവലംബിയ്ക്കുന്ന വഴിയാണ് ബ്ലീച്ചിംഗ്. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി കെമിക്കല്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചാണ് സാധാരണ ബ്ലീച്ചിംഗ് നടത്താറ്. എന്നാല്‍ ഇവയ്ക്ക പല പാര്‍ശ്വഫലങ്ങളുമുണ്ട്. കെമിക്കല്‍ ഉള്ളതിനാല്‍ തന്നെ ഇവ ചര്‍മത്തിന് അത്ര ഗുണകരമല്ല. ചിലര്‍ക്ക് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്നത് വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാവുന്ന ചിലതാണ്. ഇത്തരത്തിലെ ഒരു നാച്വറല്‍ ബ്ലീച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം. വെറും മൂന്ന് ചേരുവകള്‍ മാത്രമാണ് ഇതിന് വേണ്ടത്.
മസൂര്‍ ദാല്‍
ഇതിനായി ഉപയോഗിയ്ക്കുന്നത് ചുവന്ന നിറത്തില്‍ കിട്ടുന്ന പരിപ്പാണ്. മസൂര്‍ ദാല്‍ എന്നാണ് ഇതിന്റെ പേര്. ഇതിന് പൊതുവേ ബ്ലീച്ചിംഗ് ഇഫക്ട് കൂടുതലാണ്. ഇതിനാല്‍ പലപ്പോഴും ബ്ലീച്ചായി ഇത് ഉപയോഗിയ്ക്കുകയും ചെയ്യാറുമുണ്ട്. മുഖത്തെ പല പ്രശ്നങ്ങള്‍ക്കും ഇത് മരുന്നാക്കാം. മുഖത്തിന് നിറം ലഭിയ്ക്കാനും മുഖത്തെ പിഗ്മെന്റേഷന് പ്രശ്നങ്ങള്‍ക്കും നല്ല സ്ക്രബറായുമെല്ലാം ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്. ചര്‍മത്തിലെ ടാന്‍ നീക്കാനും പെട്ടെന്ന് തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്.
തൈര്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൈര് പൊതുവേ ആരോഗ്യത്തിനൊപ്പം ചര്‍മ, മുടി സംരക്ഷണത്തിനും നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നാണ്. തൈര് മുഖത്തിന് നിറവും മിനുസവും എല്ലാം നല്കുന്നു ചര്‍മത്തിലെ ടാന്‍ നീക്കാന്‍, ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ ഗുണകരമാണ്. അടുപ്പിച്ച് തൈര് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണം നല്‍കും. തൈര് ഉപയോഗിയ്ക്കുന്ന പല ഫേസ്പായ്ക്കുകളും ഇതിനായി ഉപയോഗിയ്ക്കാറുമുണ്ട്.
മഞ്ഞള്‍പ്പൊടി
ഇതില്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുന്നു. മഞ്ഞള്‍പ്പൊടിയും ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിന് നിറം നല്‍കാനുള്ള പരമ്പരാഗത വഴിയാണ് ഇത്. മുഖത്തെ പല ചര്‍മപ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. ചര്‍മത്തിന് നിറം നല്കാന് ഉപയോഗിയ്ക്കാവുന്ന നല്ലൊരു നാച്വറല്‍ വഴിയാണ് ഇത്. ചര്‍മത്തിലെ പിഗ്മെന്റേഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് മരുന്നാക്കാറുമുണ്ട്.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ മസൂര്‍ദാല്‍ പൊടിയ്ക്കുക. ഇതല്ലെങ്കില്‍ ഇത് അരയ്ക്കുകയുമാകാം. കുതിര്‍ത്തി വേണം, അരയ്ക്കാന്‍. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, തൈര് എന്നിവ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. 20 മിനിററിന് ശേഷം കഴുകാം. മുഖത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്കാന് ഇതേറെ നല്ലതാണ്. ഏതെങ്കിലും ഫംഗ്ഷനുകള്‍ക്ക് പോകാന്‍ ചര്‍മത്തിന് നിറവും തിളക്കവും പെട്ടെന്ന് വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ വഴിയാണിത്.
മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ബ്ലീച്ചാണ്. നാച്വറല്‍ ബ്ലീച്ചിനെ കുറിച്ചറിയാം