പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കരണ ക്ലാസും നടത്തി 

വൈക്കം: ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ ദ്രുതകർമ്മ പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി തെക്കേനട ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ 17-ാം വാർഡിലെ തെക്കേനട അങ്കനവാടിയിൽ നടന്ന പ്രതിരോധ മരുന്നു വിതരണോദ്ഘാടനം നഗരസഭ മുൻചെയർ പേഴ്സണും വാർഡു കൗൺസിലറുമായ രാധികാശ്യാം നിർവഹിച്ചു.ഡോ. എസ്. വീണാകുമാരി ബോധവത്ക്കരണ ക്ലാസ് നയിച്ചു.കെ.ജി. മായാദേവി, അങ്കനവാടി വർക്കർ കെ.എ. ഇന്ദുഭായി, ഹെൽപ്പർ ഓമന, സിഡിഎസ്, എഡിഎസ് അംഗങ്ങളായ കുമാരി ഹരി,അംബികസാബു, മായഷിബു, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles