ഗതാഗതക്കുരുക്ക് പരിശോധിക്കാൻ മന്ത്രി നേരിട്ട് ഇറങ്ങുന്നു; നാളെ തൃശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച്‌ പരിശോധന

തിരുവനന്തപുരം: ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരിട്ട് ഇറങ്ങുന്നു. തൃശ്ശൂർ മുതല്‍ അരൂർ വരെയുള്ള ഗതാഗത കുരുക്കില്‍ നാളെ പരിശോധന നടത്തും. ട്രാഫിക് സിഗ്നല്‍ കേന്ദ്രീകരിച്ച്‌ പഠനം നടത്താനാണ് മന്ത്രി ഉദ്ദേശിക്കുന്നത്. തൃശ്ശൂർ മുതല്‍ അരൂർ വരെ സഞ്ചരിച്ച്‌ പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടിയില്‍ നിന്ന് യാത്ര തുടങ്ങും. തൃശൂർ, എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പം ഉണ്ടാകും.

Advertisements

Hot Topics

Related Articles