ഡല്‍ഹി : സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപീകരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ CPAS ന് വേണ്ടി എംജി സര്‍വ്വകലാശാലയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്പളവും, അനൂകൂല്യങ്ങളും നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് സുപ്രീം കോടതി. ഇതില്‍ വീഴ്ചയുണ്ടായാല്‍ സര്‍വകലാശാലയുടെ വൈസ് ചാൻസലര്‍, പ്രൊ വൈസ് ചാൻസലര്‍, രജിസ്ട്രാര്‍, CPAS ഡയറകടര്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ സിപാസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍വ്വകലാശാല പിരിച്ചുവിട്ടിരുന്നു. ഹൈക്കോടതിയും, പിന്നീട് സുപ്രീം കോടതിയും ഈ പിരിച്ചുവിടല്‍ റദ്ദാക്കുകയും, ജീവനക്കാരെ പഴയ തസ്തികളില്‍ നിയമിക്കാനും ഉത്തരവിട്ടിരുന്നു. പിരിച്ചുവിടുകയാണെങ്കില്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച ശമ്പളവും അനൂകൂല്യങ്ങളും നല്‍കിക്കൊണ്ട് വേണം അത് ചെയ്യേണ്ടത് എന്നായിരുന്നു വിധി.
ഹൈക്കോടതി ഉത്തരവ് നിലവില്‍ വന്ന 2019 വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയെന്നാണ് എംജി സര്‍വ്വകലാശാലയുടെയും, CPAS ന്റെയും വാദം. എന്നാല്‍ പിരിച്ചുവിടല്‍ 2022 സെപ്റ്റംബര്‍ ആയിരുന്നുവെന്നും അത് വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു ജീവനക്കാരുടെ വാദം. ഈ വാദം അംഗീകരിച്ച കോടതി 2022 സെപ്റ്റംബറിലായിരുന്നെന്നും ശമ്പളവും, ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് നിര്‍ദേശിച്ചു. മറ്റ് ജോലികളില്‍ ഏര്‍പ്പെടാത്ത കാലയളവിലുള്ള ശമ്പളത്തിനും, ആനുകൂല്യങ്ങള്‍ക്കുമാണ് ജീവനക്കാര്‍ക്ക് അര്‍ഹതയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.