തിരുവല്ല: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി എച്ച്ആർഎഫ് ( ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ) പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ അന്നദാനം നടത്തി. എച്ച് ആർ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫിലിപ്പ് പി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി ടി അജോമോൻ, സംസ്ഥാന കമ്മറ്റി അംഗം ജില്ലാ സെക്രട്ടറി ബിജു ചരിവ് പുരയിടം, റെജി പി ജോൺ, എച്ച്ആർഎഫ് വനിതാ കമ്മറ്റി ജില്ലാ പ്രസിഡണ്ട് ശ്രീമതി വത്സല ശശി, ജില്ലാ സെക്രട്ടറി ബെറ്റി എബ്രഹാം, എന്നിവർ നേതൃത്വം നൽകി.
Advertisements