നോയിഡ: ദില്ലിയിൽ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോ നോയിഡയിലെ സെക്ടർ 15ൽ താമസിക്കുന്ന അസ്മ ഖാൻ(42) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അസ്മയുടെ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു അസ്മാ ഖാൻ. അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയെ സംശയിച്ച് നൂറുല്ല വഴക്കിടുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ നൂറുല്ല ഹൈദർ ചുറ്റികയെടുത്ത് അസ്മയുടെ തലയിൽ പലതവണ അടിക്കുകയായിരുന്നു. പിതാവ് അമ്മയെ തല്ലിയ വിവരം മകനാണ് പൊലീസിൽ അറിയിച്ചത്. 2005ൽ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. ഇവർക്ക് എഞ്ചിനീയറിങ് വിദ്യാർഥിയായ ഒരു മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകൻ കൺട്രോൾ റൂം നമ്പരിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സഥലത്തെത്തി നൂറുല്ലയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ അസ്മയുടെ മമൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിഹാർ സ്വദേശിയായ നൂറുല്ല എഞ്ചിനീയറിങ് ബിരുദധാരിയായാണ്. ഇയാൾ നിലവിൽ തൊഴിൽരഹിതനാണ്. നൂറുല്ലയെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.