കൊച്ചി : ഇടക്കൊച്ചി സെൻട്രൽ റസിഡൻസ് അസോസിയേഷൻറെ പതിനൊന്നാമത് വാർഷിക ആഘോഷം മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഉമേഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ അസോസിയേഷൻ പ്രസിഡൻറ് ജോൺ റിബ്ബല്ലോ അധ്യക്ഷത വഹിച്ചു.
കൊച്ചി നഗരസഭ കൗൺസിലർ ജീജ ടെൻസൻ മുഖ്യ പ്രഭാഷണം നടത്തി. കളപ്പുരക്കൽ ആൽബർട്ട് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആന്‍റ്ണീ സന്തോഷിനും അധ്യാപികയായി വിരമിച്ച ഗ്ലോറിയ ജോസഫിനും അസിസ്റ്റൻറ് കമ്മീഷണർ ഉപഹാരങ്ങൾ നൽകി നൽകി. മുൻ കൗൺസിലർ കെ ജെ ബേസിൽ, ബെറ്റി ജോയ്, പി ടി മാനുവൽ, റിഡ്ജന്‍ റിബ്ബല്ലോ, മണി ടോൾസ്റ്റോയ്, എം പി ജോസഫ്, ജോൺ ഹിൽബർട്ട് ഗ്ലോറിയ ജോസഫ്, ഷെറി മാനുവൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് 75 വയസ്സ് പിന്നിട്ട അസോസിയേഷൻ അംഗങ്ങൾക്ക് ആദരവ് നൽകി. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.