ഇടക്കൊച്ചി: നിവാസികളുടെ ദീർഘകാല സ്വപ്നമായ ഇടക്കൊച്ചി സെന്റ്. മേരീസ് ഇടവകയുടെ കീഴിലുള്ള പഷ്ണിത്തോട് സെൻ്റ് ജോസഫ് – വേളാങ്കണ്ണി മാതാ പുതിയ ചാപ്പലിന്റെ വെഞ്ചിരിപ്പ് കർമ്മം കൊച്ചി രൂപത മുൻ അദ്ധ്യക്ഷൻ റവ. ഡോക്ടർ ജോസഫ് കരിയിൽ നിർവഹിക്കുന്നു. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 4 ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് വെഞ്ചിരിപ്പ് നടക്കുന്നത്. ചാപ്പലിൽ സ്ഥാപിക്കുന്നതിനുള്ള പുതിയ തിരുസ്വരൂപങ്ങൾ ചെല്ലാനം മറുവക്കാട് വേളാങ്കണ്ണി മാതാ പള്ളിയിലും കണ്ണമാലി പള്ളിയിലും എത്തിച്ച് വെഞ്ചരിച്ചതിനുശേഷം ഇടവക ദേവാലയത്തിൽ എത്തിച്ചേരുകയും തുടർന്ന് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരികൾക്ക് കത്തിച്ച് പ്രദക്ഷിണമായി എത്തിച്ച് പുതിയ ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നു. വെഞ്ചിരിപ്പ് കർമ്മങ്ങളുടെ ഒരുക്കങ്ങൾക്ക് വികാരി ഫാദർ റാഫി കൂട്ടുങ്കൽ സഹവികാരി ഫാദർ വർഗീസ് റോഷൻ പാസ്റ്ററൽ കൗൺസിൽ സെൻട്രൽ കമ്മിറ്റി ചാപ്പൽ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകുന്നു.