ഇടവെട്ടി: ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൻ്റെ രണ്ടാഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.സൗമ്യ ഭാവത്തിലുള്ള ദുർഗ്ഗാ ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ.
വീരമാണിക്യത്തടത്തിൽ കുടുംബ വകയായിരുന്ന ക്ഷേത്രം ഭക്തജനങ്ങൾക്ക് വിട്ടുനൽകിയതോടെ ട്രസ്റ്റ് രൂപീകരിച്ച് ആദ്യഘട്ടമായ ശ്രീകോവിലിൻ്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കുകയും ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്നുള്ള ചെറിയ സാമ്പത്തികസഹായം ലഭിച്ചതോടെ രണ്ടാംഘട്ടം വല്യമ്പലത്തിൻ്റെയും,തിടപ്പള്ളിയുടേയും,ഇളംമതിലിൻ്റെയും,മണിക്കിണറിൻ്റെയും
മുളയറയുടേയും, പണികളാണ് ആരംഭിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസമാജം അഖിലേന്ത്യാ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്,ക്ഷേത്രം പ്രസിഡൻ്റ് മംഗളേശ്വരമേനോൻ, സെക്രട്ടറി സുരേഷ് കണ്ണൻ, ജയകൃഷ്ണൻ പുതിയേടത്ത്, ഗിരീഷ് പി.എസ്,രാമചന്ദ്രൻ നായർ,
എം.കെനാരായണമേനോൻ,എം.ആർ,ജയകുമാർ,വി.ബി. ജയൻ എന്നിവർ പങ്കുചേർന്നു.
ക്ഷേത്രം ശിൽപി ദിപു ചന്ദ്രൻ പിറവത്തിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്.
ചിത്രവിവരണം – ഇടവെട്ടി ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ രണ്ടാഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ നിർവഹിക്കുന്നു