രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

ഇടുക്കി : കുഞ്ചിത്തണ്ണിയില്‍ രോഗിയുമായി പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച്‌ രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ ഉള്‍പ്പെടെ രണ്ടുപേർക്കു പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി ( 65) ആംബുലൻസിന്റെ ഡ്രൈവർ പോത്താനിക്കാട് സ്വദേശി അൻസല്‍ (26) എന്നിവർക്കാണ് പരിക്കേറ്റത്. രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അൻസലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ എം.സി റോഡില്‍ കൂത്താട്ടുകുളത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.

Advertisements

ആദ്യം ലോറിയില്‍ ഇടിച്ച ആംബുലൻസ് പിന്നീട് മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്. അസുഖബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് കോട്ടയത്തിന് കൊണ്ടുപോകാൻ പറഞ്ഞതനുസരിച്ച്‌ കോതമംഗലത്ത് നിന്നും വിളിച്ച ആംബുലൻസില്‍ കോട്ടയത്തിന് പോകുമ്ബോഴാണ് അപകടം ഉണ്ടായത്. ആംബുലൻസില്‍ രതീഷിന്റെ കൊച്ചച്ചൻ സതീശനും ആംബുലൻസ് ഡ്രൈവറുടെ സഹായിയുമുണ്ടായിരുന്നു. ഇവർ രണ്ടുപേരും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു .കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി.

Hot Topics

Related Articles