ഇടുക്കി ഡാം തുറക്കുന്നതിനുള്ള അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിയ്ക്കുന്നു; മന്ത്രി റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുറക്കും.

ഇടുക്കി: ഡാം തുറക്കുന്നതിനുള്ള അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. നിലവിലെ തീരുമാന പ്രകാരം രാവിലെ 10.55 ന് സൈറൺ മുഴക്കും തുടർന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കും
രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും

Hot Topics

Related Articles