കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചു കൊന്നു

ഇടുക്കി: കട്ടപ്പനയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. നിരപ്പേല്‍കട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കിണറ്റില്‍ വീണു കിടക്കുന്ന പന്നിയെ കണ്ടത്. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാട്ടുപന്നിയെ വെടിവെച്ച്‌ കൊല്ലാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തേക്കടിയില്‍ നിന്നും വനംവകുപ്പ് സംഘമെത്തിയാണ് പന്നിയെ വെടിവെച്ചത്. ജഡം കുഴിച്ചു മൂടി.

Hot Topics

Related Articles